റേഡിയോളജിസ്റ്റ് ഒഴിവ്
ജില്ലാ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ താല്കാലിക ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്റ് സമിതി മുഖേന അപേക്ഷ ക്ഷണിച്ചു. യോഗ്യത- എം.ബി.ബി.എസ്, ഡി.എം.ആര്.ഡി/എം.ഡി റേഡിയോ ഡയഗ്നോസിസ്(ടി.സി.എം. സി രജിസ്ട്രേഷന് നിര്‍ബന്ധം). പ്രായപരിധി 2022 ജനുവരി ഒന്നിന് 18-50 ഇടയിലായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം hrdistricthospitalpkd@gmail.com ല്‍ അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍-0491-2533327,2534524
ലാബ്ടെക്നീഷ്യന്‍ ഒഴിവ്:
അഭിമുഖം രണ്ടിന്
പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന് അഭിമുഖം ഫെബ്രുവരി രണ്ടിന്. യോഗ്യത-സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.ടി, ഡി.എം.ഇ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. താത്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തില്‍ എത്തണം. പ്രായ പരിധി -20-40 ഇടയില്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ലൈബ്രറിയന്‍ ഒഴിവ്
പാലക്കാട് സ്തീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയന്‍ തസ്തികയില്‍ ഒഴിവ്. യോഗ്യത: അംഗികൃത യൂണിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ ഡോക്യുമെന്റേഷനില്‍ ബിരുദം. അല്ലെങ്കില്‍ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സില്‍ ഡിപ്ലോമ. പ്രായപരിധി-20-40 ഇടയില്‍. രണ്ട് വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
മത്സ്യ കൃഷിക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് പ്രധാന്‍മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ്, ബയഫ്ളേക് യൂണിറ്റ് (വനാമി ചെമ്മീന്‍), ആര്.എ.എസ് മത്സ്യകൃഷി യൂണിറ്റ്, മത്സ്യ സേവന കേന്ദ്രം യൂണിറ്റുകള്‍ സ്ഥാപിച്ച് ബില്ലുകള്‍ നല്‍കുന്നത് പ്രകാരം പൊതുവിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം, എസ്.സി /എസ്.ടി/ വനിതാ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 60 ശതമാനം നിരക്കില്‍ സബ്സിഡി ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ ddfpkd@gmail.com ലോ നല്‍കാം. അതത് പഞ്ചായത്തുകളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ മുഖേനയും അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. ഫോണ്‍: 0491 2815245
റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജൈനിമേട് പ്രവര്‍ത്തിക്കുന്ന ഗവ. പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്. ബിരുദാന്തര ബിരുദവും, ബി.എഡ് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റുമായി ജനുവരി 31 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005
ന്യൂട്രീഷനിസ്റ്റ്-ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ന്യൂട്രീഷനിസ്റ്റ്-ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം. യോഗ്യതകള്‍- ഡിപ്ലോമ ഇന്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റിക് / ഫുഡ് ആന്റ് ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫിലുള്ളവര്ക്ക് മുന്‍ഗണന, ആര്.സി.ഐ രജിസ്ട്രേഷന് അഭികാമ്യം. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ പ്രവൃത്തി പരിചയം സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ജനുവരി 29 ന് രാവിലെ 9.30 എന്‍.എച്ച്.എം. ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491-2504695