അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്
ആലത്തൂർ: ആലത്തൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ
ആലത്തൂർ: ആലത്തൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അതത് ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. അപേക്ഷകൾ 17ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ആലത്തൂർ അഡീഷണൽ ഐസിഡിഎസ് ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. ഫോണ് 04922 254007