ഗവ.മെഡിക്കല്‍ കോളേജ് : അഭിമുഖം മാറ്റിവെച്ചു
പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി വിഭാഗത്തിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ്, ഇ.സി.ജി ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ്, ഇലക്ട്രീഷ്യന്, ഒപ്റ്റോമെട്രിസ്റ്റ് എന്നീ തസ്തികകളില്‍ മാര്‍ച്ച് 5,6,8,9,10,12 തിയ്യതികളില്‍ താത്ക്കാലിക നിയമനത്തിനായി നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചതായി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും മാറ്റിവെച്ചു
മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവര്‍ (താത്ക്കാലികം) തസ്തികയില്‍ നിയമനം നടത്തുന്നതിനായി പാലക്കാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ മാര്‍ച്ച് 10ന് നടത്താനിരുന്ന കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാറ്റിവെച്ചതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.