ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പാലക്കാടുള്ള സ്വകാര്യ സ്ഥാപനത്തിലെ ഒഴിവുകള്‍ നികത്തുന്നതിന് കോവിഡ്-19 പ്രോട്ടോക്കോളിന് വിധേയമായി ഫെബ്രുവരി ആറിന് കൂടിക്കാഴ്ച നടത്തുന്നു. ജൂനിയര്‍ സെയില്‍സ് അസോസിയേറ്റ് തസ്തികയില്‍ 60 ഓളം ഒഴിവുകളുണ്ട്. പത്ത് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പ്പര്യമുള്ള 18 മുതല്‍ 26 വയസ് വരെയുള്ളവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന് ഫീസായി 250 രൂപയും ബയോഡാറ്റയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായി മുന്‍കൂര്‍ രജിസ്ട്രേഷന് നടത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.