കോവിഡ് കാലഘട്ടത്തിൽ ബിസിനസ്സ് മേഖലയിൽ മികവോടെ പുലർത്തുന്നവർക്കുള്ള ജെ.സി. ഐ ഒലവക്കോടിൻറെ ബിസിനസ്സ് ഐക്കൺ പുരസ്കാരം ഹാൻകോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എച്ച് .അനന്തനാരായണന്‍ സമ്മാനിച്ചു. കഴിഞ്ഞ 10 വർഷങ്ങളായി നിർമാണ മേഖലയിൽ ഗുണ നിലവാരം ഉറപ്പു വരുത്തി കൊണ്ട് വിശ്വസ്തതയോടും , സമയ ബന്ധിതമായും നടത്തിയ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അംഗീകാരം . പ്രസിഡണ്ട് വർഷ എസ് കുമാർ പുരസ്കാര സമർപ്പണം നടത്തി . സജീവ്
കുമാർ ആശംസാ പ്രസംഗം നടത്തി .ശബരീഷ് എസ് സ്വാഗതവും അശ്വിൻ എസ് നന്ദിയും പറഞ്ഞു ,
ഫോട്ടോ മാറ്റർ
ജെ.സി. ഐ ഒലവക്കോടിൻറെ ബിസിനസ്സ് ഐക്കൺ പുരസ്കാരം പ്രസിഡണ്ട് വർഷ എസ് കുമാർ അനന്ത നാരായണന് സമ്മാനിക്കുന്നു .










