ജൂനിയർ ചേംബർ ഇൻറർനാഷണൽ പാലക്കാടിന്റെ 2021 മികച്ച യുവ സംരംഭകൻ ഉള്ള കമൽപത്ര പുരസ്കാരം വിദ്യാഭ്യാസ കരിയർ ഗൈഡൻസ് ആൻഡ് കൺസൾട്ടൻസി സേവന കമ്പനിയായ കൈറ്റ്സ് എഡ്യൂക്കേഷണൽ എൻറർപ്രൈസസ് സി ഇ ഓ യും മാനേജിങ് ഡയറക്ടറുമായ പിയുഷി ജയപ്രകാശ്ന് എംപി ശ്രീകണ്ഠൻ സമ്മാനിച്ചു.
വ്യാപാര സംരംഭക മേഖലകളിൽ നേതൃത്വം കൊടുത്ത ജീവിതവിജയം കൈവരിച്ച യുവ പ്രതിഭകൾക്ക് ജെ സി ഐ ഇന്ത്യ ഏർപ്പെടുത്തിയ പുരസ്കാരം ആണ് ഇത്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും അയ്യായിരത്തിലധികം വിദ്യാർത്ഥികളെ വിവിധ പ്രശസ്ത സർവ്വകലാശാലകളിൽ കൈറ്റ്സ് പ്രവേശിപ്പിച്ചിട്ടുണ്ട്. കായികരംഗത്തും മറ്റു മേഖലകളിലും അവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നതിന് കൈറ്റ്സ് കഴിവുള്ള യുവാക്കളെ സ്പോൺസർ ചെയ്തിരുന്നു. നൂറുകണക്കിന് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികൾക്കായി കൈറ്റ്സ് ഫണ്ട് അനുവദിച്ചിരുന്നു. ജെ സി ഐ പാലക്കാട് പ്രസിഡൻറ് അജയ് ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി കോർഡിനേറ്റർ സുമിത അജയ്, മുൻ മേഖല പ്രസിഡന്റ് അബ്ദുൽ സലാം, ഐ പി പി ശ്രീജിത്ത്, വൈസ് പ്രസിഡന്റ് സമീറ കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി സറീന ഹനീഫ നന്ദി പറഞ്ഞു.
In Picture : കമൽപത്ര പുരസ്‌കാരം എം പി ശ്രീകണ്ഠനിൽ നിന്നും പിയുഷ് ജയപ്രകാശൻ ഏറ്റുവാങ്ങുന്നു പ്രസിഡന്റ് അജയ് ശേഖർ , വീക്ക് കോ ഓർഡിനേറ്റർ സുമിത അജയ് , ഐ പി പി ശ്രീജിത്ത് എസ് സെക്രട്ടറി സറീന ഹനീഫ എന്നിവർ സമീപം.