രാജസ്ഥാനിലെ മാൻപുര മച്ചേഡിയിൽ, ജയ്പുർ-ഡൽഹി എക്സ്പ്രസ് ഹൈവേയിൽ ബിലാഞ്ചി കൾവർട്ടിനുസമീപം വാഹനാപകടത്തിൽ മലയാളിജവാൻ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തു. കല്ലടിക്കോട് കാഞ്ഞിക്കുളം കാപ്പുകാട് ചെറുകടവിൽ ജോസഫിന്റെ മകൻ സി.ജെ. ചാൾസ് (28) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ പരിക്കേറ്റ ചാൾസ് ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ ഇൻഡോർ സ്വദേശി ജിതേന്ദ്രപാട്ടീൽ കൻവാതിയ ആശുപത്രിയിൽ ചികിത്സയിലാണ്.
ചാൾസിന്റെ മാതാവ്: ഷാന്റി. ഭാര്യ: പ്രസില. മകൾ: ഇവാനിയ. മൃതദേഹം ഞായറാഴ്ച രാവിലെ ഒൻപതിന് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തും. 11-ഓടെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം ധോണിയിലെ സെമിത്തേരിയിൽ സംസ്കരിക്കും.