എല്ലാകാലഘട്ടത്തിനും യോജിച്ച ദർശനമാണ് ഇസ്ലാം – ജമാഅത്തെ ഇസ്ലാമി
പാലക്കാട്: അനുദിനം വളർച്ച പ്രാപിക്കുന്ന ഏക ദർശനമാണ് ഇസ്ലാം. അതുകൊണ്ട് തന്നെ ഇസ്ലാമിനെതിരെയുള്ള കടന്നുകയറ്റങ്ങളെ വിശ്വാസത്തിലൂന്നി നിന്ന് പ്രതികരിക്കണം. ഭരണകൂട പിൻബലത്തോടെ വളരുന്ന ഇസ്ലാമോഫോബിയക്ക് നന്മയിലൂന്നിയ പ്രവർത്തനം കൊണ്ട് മറികടക്കാൻ സാധിക്കണമെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഇസ്ലാമിക ദർശനം വിജയിക്കാനുള്ളതാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗം ഡോ: ആർ യൂസഫ് അഭിപ്രായപ്പെട്ടു.
പത്തിരിപ്പാലയിൽ വെച്ച് നടന്ന ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ , അബ്ദുൽ അസീസ് എടത്തനാട്ടുകര, കളത്തിൽ ഫാറൂഖ്, അബൂ ഫൈസൽ മാസ്റ്റർ, പി.എം. ബഷീർ മാസ്റ്റർ, ലുഖ്മാൻ ആലത്തൂർ, ജംഷീർ ആലത്തൂർ, അസനാർ കുട്ടി മാസ്റ്റർ, ഷാജഹാൻ കൊല്ലങ്കോട്, കെ.ബി എം സലീം, നൗഷാദ് മുഹ്യുദ്ദീൻ എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തി.
ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുസലാം സമാപനം നിർവ്വഹിച്ചു.
ഉസ്മാൻ ഒറ്റപ്പാലം, ഗഫൂർ പത്തിരിപ്പാല, ഫൈസൽ ലക്കിടി, ശഹബാസ് മണ്ണൂർ എന്നിവർ നേതൃത്വം നൽകി.