സ്വകാര്യ ധനകാര്യ ബ്ലേഡ് മാഫിയ സംഘങ്ങളുടെഅനധികൃത ബാങ്കിംഗും മൈക്രോ ഫിനാൻസും കേരളത്തിൽ പിടിമുറുക്കുന്നതിനെതിരെ
പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ് പി ഓഫീസ് മാർച്ച് കെ.പി.സി സി സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾ ദു:ഖത്തിലും ദുരിതത്തിലും കഴിയുന്ന അവസരത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പയുടെ പേരിൽ നിരവധി പേർ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം സർക്കാർ ഒത്താശ ചെയ്തു കൊടുക്കുകയാണ് മാത്രമല്ല സർക്കാർ അടിയന്തരിമായി സർക്കാരിൻ്റെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സാധാരണക്കാരായ ജനങ്ങൾക്ക് പലിശരഹിത വായ്പ നല്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് സദ്ധാം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു , മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ ഹക്കിം കൽമണ്ഡപം, ‘ലക്ഷ്മണൻ, രാജേഷ് ,അഖിലേഷ് അയ്യർ .ഹരിദാസ് മച്ചിങ്ങൽ. ദീപക് എസ്, നവാസ് മാങ്കാവ്, സതീഷ്, ബുഷ്റ.എച്ച് , പവിത്രൻ.കെ.പി, രാജു.കെ, അനൂപ്.കെ, ഇന്ദ്രപ്രസാദ്.കെ, പ്രമോദ്.ജി, അഭിലാഷ്.കെ, നിഷാദ്.കെ, വിഘ്നേഷ്.കെ , ആദിത്യൻ.എസ്, സുധീഷ്.എസ്, ‘ചന്ദ്രശേഖരൻ, ശ്രീജിത്ത്, നിഖിൽ.സി , വാവ ബൈജു, ഇല്യാസ്, എന്നിവർ പങ്കെടുത്തു