നഗരസഭ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ആര്‍ എസ് എസ് സ്ഥാപകന്‍റെ പേര്; പ്രതിഷേധം ശക്തം
ഇതിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഹെഡ്‌ഗെവാറിന്റെ പേരിടാന്‍ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു യുവജന പ്രസ്ഥാനം പ്രതിഷേധമുയര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കിയത്. ആര് എതിര്‍ത്തലും തറക്കലിടുമെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന്. അതിനാലാണ് ശക്തമായി പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയത്