എസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാഹുലിന് ജാമ്യം ലഭിക്കുന്നവരെ ചെറുതും വലുതുമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇന്ന് പല ജില്ലകളിലും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
കണ്ണൂരില്‍ വനിതാ പ്രവര്‍ത്തകയ്ക്കുനേരെ ഉണ്ടായ അതിക്രമത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.