പല്ലശ്ശന :
കണ്ണനൂർക്കടവ് ഗായത്രിപ്പുഴ പാലം പുനർനിർമ്മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്
പാലത്തിനു തൊട്ട് മുമ്പുള്ള കള്ള് ഷാപ്പിന് താഴേക്കായി പുഴക്കു കുറുകെ താൽക്കാലിക പാത നിർമ്മിച്ചു പ്രദേശവാസികളുടെ യാത്ര സുഖമമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും
ആശുപത്രി,വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പല്ലശ്ശനയിൽ നിന്ന് കൊല്ലങ്കോട് പോവാൻ വടവന്നൂർ അല്ലെങ്കിൽ കരിപ്പോട് വഴി പോകണം.. ഈ വഴി ബസ് സർവീസ് വളരെ കുറവാണ്. ഇതിനാൽ സാധാരണക്കാരായ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇത് ഒരുപാട് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ട് ഒരു താൽക്കാലിക പാലം നിർമ്മിക്കണം. എന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത്കോൺഗ്രസ്സ് പല്ലശ്ശന മണ്ഡലം കമ്മിറ്റി ഓഫീസിൽ കൂടിയ
യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് പല്ലശ്ശന മണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്ത് കൃഷ്ണൻ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീപതി.എൻ , ജവഹർ ബാൽമഞ്ച് ബ്ലോക്ക് ചെയർമാൻ സുധീർ പാറക്കളം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനു പറച്ചേരി, പ്രേംകുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.