മണ്ണാര്‍ക്കാട് അസംബ്ലി നിയോജകമണ്ഡലം കോണ്‍ഗ്രസ്സിന് ലഭിക്കണം : യൂത്ത് കോണ്‍ഗ്രസ്സ്.
മണ്ണാര്‍ക്കാട് അസംബ്ലി നിയോജകമണ്ഡലം കോണ്‍ഗ്രസ്സിന് ലഭിക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്സ്. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത സംസ്ഥാന, ജില്ല കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, അഖിലേന്ത്യ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും കത്ത് നല്കി. 1970 കളില്‍ സി.പി.ഐ യു.ഡി.എഫില്‍ ഉണ്ടായിരുന്നപ്പോള്‍ ധാരണ പ്രകാരം ഒരു തവണ കോണ്‍ഗ്രസ്സ് സി.പി.ഐയ്ക്ക് മണ്ണാര്‍ക്കാട് സീറ്റ് നല്കി. എന്നാല്‍ 1980 ല്‍ കോണ്‍ഗ്രസ്സ് രണ്ടായി നിന്നപ്പോഴാണ് മണ്ണാര്‍ക്കാട് സീറ്റ് മുസ്ലിംലീഗിന് നല്‍കിയത്. കഴിഞ്ഞ
40 വര്‍ഷമായി ലീഗ് ഇവിടെ തോല്‍ക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മണ്ണാര്‍ക്കാട് കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട സീറ്റാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംഘടനാപരമായി കോണ്‍ഗ്രസ്സിന് ശക്തിയുള്ള അസംബ്ലി മണ്ഡലമാണ് മണ്ണാര്‍ക്കാട്. അട്ടപ്പാടിയിലെ ആദിവാസികളും, മദ്ധ്യജനവിഭാഗങ്ങളും, മലയോര കര്‍ഷകരും, തമിഴ് കുടിയേറ്റക്കാര്‍ക്കും സ്വാധീനമുള്ള മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ജയിച്ച് പോകുന്ന ലീഗ് എം.എല്‍.എമാര്‍ക്ക് സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ സാധിച്ചില്ലെന്നും യൂത്ത് കോണ്‍ഗ്രസ്സ് പറയുന്നു.