IPL ആവേശം നേരിട്ട് അനുഭവിക്കാം;BCCI ഫാൻപാര്‍ക്കില്‍ പ്രവേശനം സൗജന്യം
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ആവേശം ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട്ട് നേരിട്ട് അനുഭവിക്കാം.
ശനിയാഴ്ച രാത്രി 7.30-ന് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. 6.30 മുതല്‍ ഫാൻപാർക്കിലേക്ക് പ്രവേശനം അനുവദിക്കും. ഞായറാഴ്ച ആദ്യ മത്സരത്തില്‍ 3.30-ന് ഡല്‍ഹി കാപ്പിറ്റല്‍സ് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തിന് 2.30 മുതല്‍ പ്രവേശനമുണ്ടാകും. രണ്ടാം മത്സരത്തില്‍ രാത്രി 7.30-ന് രാജസ്ഥാൻ റോയല്‍സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. 15,000 പേർക്കുവരെ ഫാൻപാർക്കിലിരുന്ന് കളി ആസ്വദിക്കാനുള്ള സൗകര്യമുണ്ടാകും