വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് എതിരെ കേസെടുക്കാമെന്ന് വിചാരണ കോടതി. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ സമയത്തായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എംകെ സോജന്റെ വിവാദ പരാമര്‍ശം.
പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് അല്ല, ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത് എന്നായിരുന്നു എംജി സോജന് നടത്തിയ പരാമര്‍ശം. ഇതിനെതിനെതിരെ ഉദ്യോഗസ്ഥനെ പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനാണ് വിചാരണ നടക്കുന്ന പോക്സോ കോടതിയുടെ ഉത്തരവ്.
ഉദ്യോഗസ്ഥന്റെ പരാമര്‍ശത്തിന് എതിരെ പെണ്‍കുട്ടികളുടെ അമ്മയുള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു.