നെന്മാറ : ഐ.എൻ.ടി.യു.സി. നെന്മാറ റീജിയണൽകൺവെൻഷൻ 20-10-2021ന് നെന്മാറ സിറ്റിടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് മനോജ് ചിങ്ങന്നൂർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഐ.എൻ.ടി.യു.സി നെന്മാറ റീജിയണൽ പ്രസിഡൻറ് ഹനീഫപല്ലശ്ശന അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി. സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി കെ.വി.ഗോപാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി സംസ്ഥാന മോട്ടോർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി കെ.പി.ജോഷി, ജില്ലാ സെക്രട്ടറിമാരായ ഷാഹുൽഹമീദ്, എച്ച്.മുബാറക്ക്, പി.കെ.വേണു, സി.സി. സുനിൽ, എം.ഷിബു, എച്ച്.റാഫി, സജിൽകൽമൊക്ക് എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയും,പൊതുമേഖല സ്ഥാപനങ്ങളേയും വിറ്റുതുലക്കുകയാണെന്ന് മനോജ് ചിങ്ങന്നൂർ ഉൽഘാടന പ്രസംഗത്തിൽ ആരോപിച്ചു.










