മാരായമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്; മന്ത്രി എ.കെ ബാലന്‍ 26 ന് നാടിന് സമര്‍പ്പിക്കും
മാരായമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് 12 ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ -നിയമ -സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയാകും. പി.കെ ശശി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് എന്നിവര്‍ മുഖ്യാതിഥികളാവും.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആദ്യമായി ജില്ലയില്‍ നിര്‍മിക്കുന്ന ആധുനിക ടര്‍ഫ് കായിക രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന പാലക്കാട് ജില്ലയ്ക്ക് ഫുട്ബോള്‍ രംഗത്തെ മുന്നേറ്റത്തിനും ടര്‍ഫ് ഉപകാരപ്രദമാകും. 1.26 കോടി ചെലവിലാണ് ടര്‍ഫ് നിര്‍മാണം പൂര്‍ത്തിയാക്കിയത് .അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് മേളകള്‍ ഇവിടെ സംഘടിപ്പിക്കാനാകും. 62 മീറ്റര്‍ നീളവത്തിലും 42 മീറ്റര്‍ വീതിയിലുമാണ് കോര്‍ട്ട് നിര്‍മ്മിച്ചിട്ടുള്ളത്. രാത്രിസമയങ്ങളിലും ഉപയോഗിക്കാവുന്ന വിധം ലൈറ്റിങ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഏഴ് വര്‍ഷത്തെ ഗ്യാരണ്ടിയിലാണ് സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചിട്ടുള്ളത്. നിലവില്‍ ഗ്യാലറി, ഓഫീസ് സംവിധാനം, ബാത്റൂം എന്നിവയുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കാനുണ്ട്. 2020 ജനുവരിയിലാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചത്.
പരിപാടിയില്‍ എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍, പി.ഡബ്ല്യു.ഡി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വസന്ത, നെല്ലായ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ.പ്രേംകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ സി എം ശശി തുടങ്ങിയവര്‍ പങ്കെടുക്കും.
ഫോട്ടോ: നിര്‍മാണം പൂര്‍ത്തിയായ മാരായമംഗലം ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്