തുല്യതയാണ് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നത് :ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബിനു മോൾ.
മലമ്പുഴ: ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യതയാണ് ഇന്ത്യൻ ഭരണഘടനയിൽ നിഷ്കർഷിച്ചിട്ടുള്ളതെ ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനു മോൾ. നെഹ്റു യുവ കേന്ദ്രയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ഭരണഘടന ദിനത്തോടനുബന്ധിച്ച് മലമ്പുഴഗിരി വികാസിൽസംഘടിപ്പിച്ച നിയമബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ജാതിയോ മതമോ രാഷ്ട്രീയമോ ഭാഷയോ ലിംഗ വ്യത്യാസമോ ഒന്നുമില്ലാതെ തന്നെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യതയാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതെന്നും എല്ലാ പൗരന്മാരും നിയമമനുസരിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് അവർ ഓർമ്മപ്പെടുത്തി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി .ബിജോയ് അധ്യക്ഷനായി. അഡീഷണൽ ജില്ലാ സെക്ഷൻ ജഡ്ജ് കെ. പി .തങ്കച്ചൻ മുഖ്യാതിഥിയായി. എസ് കെ. മുരളി ,കെ .വിനോദ് കുമാർ, സി. സൂര്യ എന്നിവർ ആശംസ പ്രസംഗം നടത്തി. അഡ്വക്കേറ്റ് കെ. ഷണ്മുഖേശ്വരി ബോധവൽക്കരണ ക്ലാസ് എടുത്തു. നെഹ്റു യുവകേന്ദ്ര പ്രോഗ്രാം അസിസ്റ്റൻറ് എൻ .കർപ്പകം സ്വാഗതവും വി .സൗമ്യ നന്ദിയും പറഞ്ഞു .ഇന്നലെ നടന്ന നിയമ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.