മുക്കാലി-ചിണ്ടക്കി റോഡ് ഉദ്ഘാടനം നാളെ മന്ത്രി എ.കെ ബാലൻ നിർവഹിക്കും
അട്ടപ്പാടിയിലെ ദുർബല ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന പ്രദേശങ്ങളെ മണ്ണാർക്കാട്- ചിന്നതടാകം റോഡുമായി ബന്ധിപ്പിക്കുന്ന മുക്കാലി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതൽ – ചിണ്ടക്കി വരെയുള്ള 2.65 കിലോമീറ്റർ റോഡ് ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ 12) വൈകിട്ട് മൂന്നിന് പട്ടികജാതി- പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ- നിയമ- സാംസ്കാരിക – പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ഓൺലൈനായി നടക്കുന്ന പരിപാടിയിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ. അധ്യക്ഷനാകും. പട്ടികവർഗ്ഗ വികസന വകുപ്പ് 2018- 19 വർഷത്തെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് റോഡ് ടൈൽസ് പാകിയാണ് ഗതാഗതയോഗ്യമാക്കിയത് .
അഗളി മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി.പുഗഴേന്തി , ജില്ലാ കലക്ടർ ഡി.ബാലമുരളി, ഒറ്റപ്പാലം സബ്കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യൻ , അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കാളിയമ്മ , അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ , സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം എം.രാജൻ, ചിണ്ടക്കി വാർഡ് മെമ്പർ സി.കെ. മണി, ഐ. ടി. ഡി.പി. പ്രോജക്ട് ഓഫീസർ പി. വാണിദാസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്