ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ ജനവിധി തേടും.
ഓങ്ങല്ലൂർ: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ മത്സരിക്കുമെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എ വഹാബ്, കൺവീനർ യൂസുഫ് കെ ടി എന്നിവർ അറിയിച്ചു. അഴിമതിയിലും സ്വജന പക്ഷപാതിത്വത്തിലും പരസ്പരം പങ്കുവെക്കുന്ന ഇരുമുന്നണികൾക്കുമെതിരായ ശക്തമായ മുന്നേറ്റമായിരിക്കും ഓങ്ങല്ലൂർ പഞ്ചായത്തിൽ സംഭവിക്കുക. വിവേചനമില്ലാത്ത വികസനം എല്ലാവർക്കും ലഭ്യമാക്കുക എന്ന അടിസ്ഥാനപരമായ മുദ്രാവാക്യമാണ് പാർട്ടി ഉയർത്തിപ്പിടിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ വരുന്ന മൂന്നു ബ്ലോക്ക് ഡിവിഷനുകളിലേക്കും എസ്ഡപിഐ മത്സരിക്കും. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പൂർത്തിയായതായും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും ‘ഭാരവാഹികൾ പറഞ്ഞു.
പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഒ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലത്തീഫ് ദാരിമി, സവാദ് എന്നിവർ സംസാരിച്ചു.