സാമ്പത്തിക ക്രമേക്കേട് ആരോപണത്തിൽ കെ. ടി. ഡി. സി ചെയർമാൻ പി. കെ. ശശിക്കെതിരെ സിപിഎം നടപടിയുണ്ടായേക്കും. നടപടി ചർച്ച ചെയ്യാൻ സി. പി. എം പാലക്കാട് ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും.
മണ്ണാർക്കാട് മേഖലയിലെ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിവിധ ബാങ്കുകളിൽ സാമ്ബത്തിക ക്രമക്കേടുകൾ നടത്തി, സ്വജനപക്ഷപാതപരമായി നിയമനങ്ങൾ നടത്തി എന്നുള്ളതാണ് പരാതി. പികെ ശശിയെ പിന്തുണയ്ക്കുന്ന ആളുകൾക്കും അവരുടെ ബന്ധുക്കൾക്കും ജോലി നൽകുകയും അനധികൃതമായി ലോൺ പാസാക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.