ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയമെന്ന് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ . മുനയൊടിഞ്ഞ വിപണി തന്ത്രവും മനേജുമെന്റുമാണ് ശാപമെന്നും അസോസിയേഷൻ ജില്ല സെക്രട്ടറി അജിത്ത് ചെത്തല്ലൂർ . മറ്റു സംസ്ഥാനങ്ങളിൽ ക്ഷീര വ്യവസായം പുരോഗതി കൈവരിക്കുമ്പോൾ കേരളം തകർച്ച നേരിടുകയാണ്. മലബാർ മേഖലയിൽ അധിക പാലെന്ന മലബാർ യൂണിയന്റെ വാദം അടിസ്ഥാനരഹിതമാണ്.
ന്യായവില നൽകാതെയും മുഴുവൻ പാലും സംഭരിക്കാതെയും ക്ഷീരകർഷകരെ ദ്രോഹിക്കുന്ന നടപടിയാണ് ഇവിടെ നടക്കുന്നത്. അധുനിക ഉപകരണങ്ങൾ പ്രയോഗത്തിൽ വരുത്താത്തതും ശക്തമായ വിപണി ഇടപെടൽ ഇവിടെയില്ലാത്തത് മാനേജ്മെന്റിന്റെ പിടിപ്പ് കേടാണ് . ക്ഷീരകർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനായി മെയ് 10 ന് കലട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തുമെന്നും അജിത്ത് ചെത്തല്ലൂർ പറഞ്ഞു. വൈസ് പ്രസിഡണ്ട് ശിവകുമാർ , ജോയന്റ് സെക്രട്ടറി വേണുഗോപാൽ, അജിത്ത് അടവക്കാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു