കോവിഡാനന്തര തൊഴിലാളി പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം; എസ് ഡി ടി യു
ഷൊർണൂർ: കോവിഡിന് ശേഷം വിവിധ വിഭാഗത്തിൽ പെടുന്ന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ പുറം തിരിഞ്ഞ് നിൽക്കുന്ന സർക്കാർ നയം അവസാനിപ്പിച്ച് തൊഴിലാളികളുടെ പ്രശ്നങ്ങൾ തീർക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് എസ് ഡി ടി യു ഷൊർണൂർ നഗരസഭ ഏരിയാ കമ്മറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.എസ് ഡി പി ഐ ജില്ല പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം ഉത്ഘാടനം ചെയ്തു.എസ് ഡി ടി യു ജില്ല കോഡിനേറ്റർ സക്കീർ ഹുസൈൻ കൊല്ലങ്കോട്, എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് ഹംസ തൂത, സെക്രട്ടറി സിദ്ധീഖ് ഷൊർണൂർ പങ്കെടുത്തു










