മനിശ്ശേരിയിൽ ആന പാപ്പാനെ അടിച്ചു കൊന്നു
മനിശ്ശേരിയിൽ ആന പാപ്പാനെ അടിച്ചു കൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണു മരിച്ചത്. രാവിലെ ഏഴരയോടെ മനിശേരിയിലായിരുന്നു ദാരുണസംഭവം.
മരുന്ന് കൊടുക്കുന്നതിനിടെ പത്മനാഭൻ എന്ന ആനയാണ് ഒന്നാം പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചുതെറിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.