മുനിസിബസ്റ്റാൻ്റിൽ പ്രതിഷേധിച്ചു.
പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന നഗരസഭ ഭരണാധികാരികൾക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
ബസ്സ്റ്റാൻഡുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യാപരികൾ, ഓട്ടോ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നിത്യജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ ബുദ്ധിമുട്ടുകയാണെന്നും ഉടനടി ബസ് സ്റ്റാൻഡിൻ്റെ പുനർ നിർമ്മാണം പൂർത്തീകരിച്ച് വ്യാപാരികളെ പുനരധിവസിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് കോൺഗ്രസ്സ് നേതൃത്വം നല്കുമെന്ന്, പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ അഭിപ്രായപ്പെട്ടു, വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി സെക്രട്ടറി കെ. ഭവദാസ് മുഖ്യ പ്രഭാഷണം നടത്തി, വ്യാപാരി വ്യവസായി കോൺഗ്രസ്സ് വർക്കിങ്ങ് പ്രസിഡൻ്റ് സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ, പുത്തൂർ രാമകൃഷ്ണൻ, ഗിരീഷ് ഗുപ്ത മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു