ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഭൂദാനവുമായി പങ്കുചേർന്ന് ഗോപിസുന്ദരൻ നായരുടെ കുടുംബം.
………………………
അലനല്ലൂർ : ചെറിയപെരുന്നാൾ ആഘോഷത്തിൽ മാനവമൈത്രിയുടെ ഉന്നത മൂല്യങ്ങളും, നന്മയുടെ സന്ദേശവുമായി പങ്കുചേർന്ന് അലനല്ലൂർ കണ്ണംകുണ്ടിലെ ഭദ്രാലയത്തിൽ ഗോപിസുന്ദരൻ നായരുടെ കുടുംബം.
കണ്ണംകുണ്ട് പ്രദേശത്തെ ഏറ്റവും നിർദ്ധനരായ, സ്വന്തമായി സ്ഥലമില്ലാത്ത ഒരു കുടുംബത്തിന് വീടു വയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകാനുള്ള സമ്മതപത്രം സി.പി.ഐ(എം) അലനല്ലൂർ ലോക്കൽക്കമ്മറ്റിയെ ഏൽപ്പിച്ചുകൊണ്ടാണ് റിട്ടയേഡ്
വില്ലേജ് ഓഫീസറായ ഗോപി സുന്ദരൻ നായരും,
ഭാര്യ അരുന്ധതിയമ്മയും ,കുടുംബവും മാതൃകയായത്.
ഏറ്റവും അർഹരായ കുടുംബത്തെ കണ്ടെത്താനും, തുടർ നടപടികൾ സ്വീകരിക്കാനും അദ്ദേഹം സി.പി.ഐ(എം) ലോക്കൽക്കമ്മറ്റിയെ ചുമതലപ്പെടുത്തി.
ഗോപിസുന്ദരൻ നായരുടെ വസതിയിൽ നടന്ന ചടങ്ങിൽ കെ.എ.സുദർശനകുമാർ സമ്മതപത്രം ഏറ്റു വാങ്ങി.
സി.പി.ഐ(എം) ഏരിയാക്കമ്മറ്റി അംഗങ്ങളായ പി.മുസ്തഫ,
വി.അബ്ദുൾ സലീം, ലോക്കൽക്കമ്മറ്റി സെക്രട്ടറി ടോമി തോമസ്, അംഗങ്ങളായ റംഷീക്ക്,
പി.അബ്ദുൾ കരീം, ബ്രാഞ്ച് സെക്രട്ടറി റഷീദ് പരിയാരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു മൈക്രോടെക്, സുരേഷ്കുമാർ കൂളിയോട്ടിൽ,
പി.എം.സുരേഷ് കുമാർ,
കവി മധു അലനല്ലൂർ,
ഗോപി സുന്ദരൻ നായരുടെ കുടുംബാംഗങ്ങളായ സുനിത,സുജിത്ത് എന്നിവരും
മുജീബ് ചാവണ്ണ,
അലി പല്ലിക്കാട്ടുതൊടി,
അൻഷാദ്, ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു.
കാട്ടുകുളത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പണി അടുത്ത മാസത്തോടെ പൂർത്തീകരിച്ചാൽ ഉടൻ
ഏറ്റവും അർഹരായ ഗുണഭോക്താവിനെ പ്രാദേശികമായി കണ്ടെത്തി വീടു നിർമ്മിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് സി.പി.ഐ (എം) ലോക്കൽ ക്കമ്മറ്റി അറിയിച്ചു.