വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള,
ആയുര്‍വേദ ഉത്പന്നശ്രേണിയുമായിസൈക്കിള്
പാലക്കാട്:സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി നിര്‍മാതാക്കളായ എന്‍ ആര് ആര് എസ്, വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, ആയുര്‍വേദ ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി, ഹീലിങ്ങ് ടച്ച്, വിപണിയില്‍ എത്തിച്ചു.ഹാന്‍ഡ് സാനിറ്റൈസര്‍, പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കുന്നതിനുള്ള ലായിനി, മള്‍ട്ടി സര്‍ഫസ് ഡിസിന്‍ഫെക്ടന്റ് സ്േ്രപ എന്നിവ ഹീലിങ്ങ് ടച്ച് ശ്രേണിയില്‍ ഉള്‍പ്പെടും.
ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പുതിയ ഉത്പന്നങ്ങള്‍ അണുക്കളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും പരിപൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നു.വിറ്റമിന്‍ സി സമ്പുഷ്ടമാണ് ചെറുനാരങ്ങ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസര്‍. 70 ശതമാനം ആല്‍ക്കഹോളും ആന്റിസെപ്ടിക് ചേരുവകളും ഇതിലുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എഫ് എസ് എസ് എ ഐ, ആയുഷ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമുണ്ട്. ജെല്‍ രൂപത്തിലും ലിക്വിഡ് രൂപത്തിലും ലഭ്യം. ജെല്‍ 100, 250 മി.ലികളിലും ലിക്വിഡ് 500 മി.ലിയിലും ലഭിക്കും.പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായിനിയില്‍ വേപ്പ്, മഞ്ഞള്‍, ഉപ്പ് എന്നിവയ്ക്ക് പുറമേ നിരവധി പച്ചമരുന്നു സത്തുക്കളും ചേര്‍ത്തിട്ടുണ്ട്. ആല്‍ക്കഹോളോ രാസപദാര്‍ഥങ്ങളോ ഇതിലില്ല. 500 മി.ലി കുപ്പികളില്‍ ലഭ്യം.വില: ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്‍ 100 മി.ലി 50 രൂപ, 250 എം എല്‍ 125 രൂപ, 500 എം എല്‍ 250 രൂപ, 5 ലിറ്റര്‍ ലിക്വിഡ് കാന്‍ 2500 രൂപ, ഡിസിന്‍ഫെക്ടന്റ് 250 മി.ലിക്ക് 165 രൂപയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് വാഷിന് 500 മി.ലിയ്ക്ക് 99 രൂപയുമാണ് വില.മള്‍ട്ടി സര്‍ഫസ് ഡിസിന്‍ഫെക്ടന്റ് സ്പ്രേ, 99.9 ശതമാനം അണുക്കളേയും ബാക്ടീരിയകളേയും കൊന്നൊടുക്കി തറകള്‍ക്കും മറ്റു പ്രതലങ്ങള്‍ക്കും വൃത്തിയും തെളിച്ചവും നല്കുന്നു. യാത്ര ചെയ്യുമ്പോള്‍ ബസ്സിലും ട്രെയിനിലും വിമാനത്തിലും ഉപയോഗിക്കാം. 250 മില്ലി സ്പ്രേ പായ്ക്കുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cycle.in വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമാണ് പുതിയ ആയുര്‍വേദ ഉത്പന്നങ്ങളെന്ന് റിപ്പിള് മാനേജിംഗ് ഡയറക്ടര്‍ കിരണ്‍ രംഗ പറഞ്ഞു.