വല്ലപ്പുഴ | കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോൺ ഉപാധ്യക്ഷൻ ആയിരുന്ന മർഹൂം ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ നവീകരിച്ച വീടിന്റെ സമർപ്പണം നടന്നു.വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി നവീകരണം പൂർത്തിയായ വീടിന്റെ താക്കോൽ കൈമാറ്റം നടത്തി. കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ കെ സിറാജുദ്ദീൻ ഫൈസി,എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോൺ ജനറൽ സെക്രട്ടറി അലി സഅദി വല്ലപ്പുഴ ഫിനാൻസ് സെക്രട്ടറി ഉമർ ലത്തീഫി കള്ളാടിപ്പറ്റ, വൈസ് പ്രസിഡണ്ട് സൈദലവി കൊള്ളിപ്പറമ്പ്, എസ് എം എ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സെയ്നുദ്ദീൻ പൂവ്വക്കോട്, എസ് ജെ എം പട്ടാമ്പി റേഞ്ച് പ്രസിഡന്റ് അബ്ദുറസാഖ് മിസ്ബാഹി ആമയൂർ, എസ് വൈ എസ് പട്ടാമ്പി സോൺ ജനറൽ സെക്രട്ടറി ഉമർ അൽ ഹസനി, ദഅവാ പ്രസിഡന്റ് സിദ്ദീഖ് സഖാഫി വല്ലപ്പുഴ, പി ആർ സെക്രട്ടറി യു എ റഷീദ് അസ്ഹരി, എസ് എസ് എഫ് പട്ടാമ്പി ഡിവിഷൻ പ്രസിഡന്റ് അജ്മൽ ഹാദി, ജനറൽ സെക്രട്ടറി അൻസറുദ്ദീൻ ഖുതുബി
തുടങ്ങിയവർ സംബന്ധിച്ചു
അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർത്തിയാവാതിരുന്ന വീടിന്റെ നിർമ്മാണ പൂർത്തീകരണവും ഇതര കടബാധ്യതകളും അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരള മുസ്ലിം ജമാഅത്ത് ഏറ്റെടുത്തു നടത്തുകയായിരുന്നു. ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് വീടിന്റെ നവീകരണം പൂർത്തിയാക്കിയത്
ഫോട്ടോ
ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ നവീകരിച്ച വീടിന്റെ താക്കോൽ ദാനം സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി നിർവ്വഹിക്കുന്നു