പാലക്കാട് : മണ്ണാർക്കാട് നെല്ലിപുഴയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഹോട്ടൽ ഹിൽവ്യൂവിലാണ് തീപിടിച്ചത്. അപകടത്തില്‍ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ് ബഷീർ (58)ആണ് മരിച്ച ഒരാൾ. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
ലോഡ്ജിന്റെ നാലുനിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള ഹോട്ടലിൽ നിന്നാണ് തീ പടർന്നത്ഇന്ന് പുലർച്ചെ മൂന്നാടെയാണ് തീ പിടുത്തമുണ്ടായത്. മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു.
ഇരുവരെയും ഫയർ ഫോഴ്സ് പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരെയും തിരിച്ചറിഞ്ഞില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.










