പാലക്കാട്ജില്ലാ ആശുപത്രിയിലെ സ്ഥല ദൗർലഭ്യത്തിന് പരിഹാരമായി പുതിയ കെട്ടിടം വരുന്നു. കെട്ടിടത്തിനായി കിഫ്ബിയിൽനിന്ന് 72.36 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും. ആറ് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്.