ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് – അ
ഒറ്റപ്പാലം :താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയേറ്റം പെയ്തെന്ന ആരോപണത്തിൽ ഗോപകുമാര്‍ ആണ് ഡോക്ടറെ കൈയേറ്റം ചെയ്തത് ആരോപണം. ഇന്നലെ രാത്രി 10.30 നാണ് സംഭവം. കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉമ്മര്‍, സുരക്ഷാ ജീവനക്കാരനായ ജ്യോതിഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗോപകുമാറിന്റെ ഭാര്യ പടിയില്‍ നിന്ന് വീണ് ചികിത്സയ്ക്ക് വേണ്ടി എത്തിയതാണ്. അപ്പോഴാണ് സംഭവം.
ആശുപത്രിയിലെത്തിയ ഗോപകുമാര്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനായി കൗണ്ടറില്‍ എത്തി. ഇവിടെ വച്ചാണ് ആദ്യം ബഹളം ഉണ്ടായത്. ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞാണ് ഇയാള്‍ ബഹളം തുടങ്ങിയത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഭാര്യയുമായി ഡോക്ടറെ കാണാന്‍ എത്തി.
ഉമര്‍ എന്ന ഡോക്ടറാണ് ഇയാളുടെ ഭാര്യയെ പരിശോധിച്ചത്. പരിശോധനയ്ക്കിടെ എന്താണ് സംഭവിച്ചത് എന്ന് ഡോക്ടര്‍ ചോദിച്ചതോടെയാണ് ഗോപകുമാര്‍ ഡോകടറെ കൈയേറ്റം ചെയ്യുകയും ഷര്‍ട്ടില്‍ കയറി പിടിച്ച് വലിച്ച് കീറുകയും ചെയ്തത്. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും ഇയാള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പൊലിസ് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.”









