വികസനത്തിൽ ഇരുട്ടിൽ തപ്പുന്ന പാലക്കാട് നഗരസഭക്ക് വെളിച്ചമേകാൻ
പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
നാഷണൽ ജനതാദൾ, പാലക്കാട് മണ്ഡലം കമ്മിറ്റി.
പ്രതിഷേധ പ്രകടനം നാഷണൽ ജനതാദൾ ജില്ലാ ട്രഷറർ എം.എ. സുൽത്താൻ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു. അഞ്ച് വിളക്കിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം
മുനിസിപ്പൽ ബസ് സ്റ്റാന്റിന് മുന്നിലുള്ള നാഷണൽ ജനതാദൾ സമര പന്തലിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സി.എം കുഞ്ഞിമൊയ്തു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാന്റ് നിർമ്മാണം ഉടൻ നടത്തുക എന്നാവശ്യവുമായി നാഷണൽ ജനതാദൾ അനിശ്ചിതകാല സത്യാഗ്രഹ സമരം 121 ാം ദിവസം. ജില്ലാ സെക്രട്ടറിമാരായ എ.വിൻസെന്റ്, കെ.ജെ നൈനാൻ, എം.എം വർഗീസ്, മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയാ നസീർ, യുവ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം സൂര്യരാജ്, പാലക്കാട് മണ്ഡലം പ്രസിഡന്റ് ആർ. സുജിത്ത്, സെക്രട്ടറി ഫിറോസ് ചിറക്കാട്, കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, നെന്മാറ മണ്ഡലം പ്രസിഡന്റ് എ.ചന്ദ്രൻ, ഒറ്റപാലം മണ്ഡലം പ്രസിഡന്റ് പാച്ചറാണി ഹരിദാസ്, മഹിളാ ജനത ജില്ലാ പ്രസിഡന്റ് പ്രസന്നാ മോഹൻ, നിഷാ ഷിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.
14.09.2022 വാർത്ത