ചരിത്രം തിരിത്തിയെഴുതാനുള്ള നീക്കം ആപൽകരം കെ.എ.ടി.എഫ്.
===========≠============
*പാലക്കാട് * വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്ലിയാർ അടക്കം 387 ധീര ദേശാഭിമാനികളെ ഒഴിവാക്കി രക്തസാക്ഷി നിഘണ്ടു തയ്യാറാക്കുന്ന ഐ.സി.എച്ച്. ആർ നടപടി ചരിത്രം തിരുത്തി എഴുതാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ജനാധിപത്യ മതേതര ശക്തികൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യാ ചരിത്രം മറ്റൊന്നായി മാറാൻ അധികം താമസിക്കേണ്ടിവരില്ലെന്നും കെ.എ.ടി.എഫ് ഉപജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ വെള്ളപൂശാനും മഹത്വം കരിക്കാനും നടക്കുന്ന ഹീനമായ ശ്രമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു.
ഗ്രന്ഥകാരനും കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ.ഷംസുദ്ധീൻ തിരൂർക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ ട്രഷറർ സി.എച്ച്. അബ്ദുൽ ഷമീർ അധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം ഉസ്മാൻ താമരത്ത് മുഖ്യാതിഥിയായിരുന്നു സംഘ് പരിവാർ നാഗ്പൂരിൽ നിന്നും കൊടുത്തു വിടുന്നവ മാത്രം ചരിത്ര മേഖകളാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ കുറച്ച് കാലമായി നടക്കുന്നുണ്ടെന്നും,സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപെടെ തിരുത്തി എഴുതാനുള്ള ശ്രമങ്ങൾ എമ്പാടും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.ടി.എഫ് സംസ്ഥാന സമിതിഅംഗം ഹുസൈൻ പാറൽ മുഖ്യപ്രഭാഷണം നടത്തി.സബ് ജില്ലാ കമ്മറ്റി അംഗങ്ങളായ മുസ്തഫ കട്ടുപ്പാറ,പി.പി. സക്കീർ ഹുസൈൻ,നൗഫൽ നസീർ,മുഹ്സിൻ അഹമ്മദ്,അൻവർ ഷമീംതങ്ങൾ,എ. ഫൈൻൽ ഷാനവാസ് എന്നിവർ പ്രസംഗിച്ചു.










