പാലക്കാട് :പാലക്കാട് ഹിജാബ് പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കർണാടക ഹൈകോടതിയുടെ ഹിജാബ് വിധിയിൽ പ്രതിഷേധിച്ചും എസ്. ഐ. ഒ, ജി. ഐ. ഒ സംയുക്തമായി പ്രധിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.ജി. ഐ. ഒ ജില്ലാ പ്രസിഡന്റ് ഹനാൻ പി നസീർ പരിപാടി ഉത്ഘാടനം ചെയ്തു. എസ്. ഐ. ഒ ജില്ലാ പ്രസിഡന്റ് മുഹ്സിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്. ഐ. ഒ ജില്ലാ സെക്രട്ടറി അബ്ദുൽ ബാസിത് സ്വാഗതവും ശബ്നം പി നസീർ നന്ദിയും പറഞ്ഞു. നബീൽ അസ്ഹരി, ഗഫൂർ , ആദിൽ അസ്ലം, ഹിബ, ജസ്ന, റസീന, ഹസ്ന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി