പ്രധിഷേധ മാർച്ച നടത്തി
പാലക്കാട് നഗരസഭക്കകത്തു വെച്ചു യു ഡി എഫിന്റെ
വനിതാ കൗൺസിലറെ മർദ്ധിച്ചവശയാക്കിയ ബി ജെ പി നേതൃത്വത്തിലുള്ള നഗരസഭാ
ഭരണാധികാരികളുടെ ഹീനമായ നടപടിയിൽ പ്രതിഷേധിച്ചും കുറ്റക്കാർക്കെതിരെ
മാതൃകാ പരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ടും യു ഡി
എഫ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ മാർച്
സംഘടിപ്പിച്ചു . നാഗസഭാ കാര്യാലയത്തിന് മുൻപിൽ സമാപിച്ച പ്രധിഷേധ
മാർച്ചിനോടനുബന്ധിച്ചുള്ള യോഗം ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് എ
തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബി ജെ പി യുടെ നേതൃത്വത്തിൽ കേന്ദ്രം മുതൽ
താഴെ നഗരസഭ വരെ കടുത്ത ജനാതിപത്യ ധ്വംസനമാണ് നടത്തുന്നതെന്നും
വിമർശനങ്ങളെ സമചിത്തതയോടെ നേരിടുന്നതിന് പകരം വിമർശകരെ ശാരീരികമായി
നേരിടുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കുന്നതിനു
യു ഡി എഫ് നേതൃത്വം നിര്‍ബന്ധിതരാകുമെന്ന് തങ്കപ്പൻ അഭിപ്രായപ്പെട്ടു . യു
ഡി എഫ് പാലക്കാട് നിയോജകമണ്ഡലം ചെയർമാൻ എം സുനിൽകുമാർ അധ്യക്ഷത വഹിച്ച
യോഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ , യു ഡി എഫ് ജില്ലാ
കൺവീനർപി ബാലഗോപാൽ , നേതാക്കളായ എ ബാലൻ , എ രാമദാസ് , രാജേശ്വരി ,
പുത്തൂർ രാമകൃഷ്ണൻ ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് മനോജ് ചീങ്ങന്നൂർ
ഘടക കക്ഷി നേതാക്കളായ സൈദ് മീരാൻ ബാബു , ടി രാജേന്ദ്രൻ നായർ , പ്രജീഷ്
പ്ലാക്കൽ , ഗിരീഷ്,നൗഫിയ നസീർ,
എ കൃഷ്ണൻ , മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സി വി
സതീഷ് , നാസർ ഹുസൈൻ, അനിൽ ബാലൻ, നഗരസഭാഅംഗങ്ങൾഎന്നിവരും പ്രസംഗിച്ചു