Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഒട്ടൻഛത്രം പദ്ധതിക്കെതിരെ  ഹർത്താൽ പൂർണം

Palakkad News by Palakkad News
3 years ago
in CHITTUR
0
ഒട്ടൻഛത്രം പദ്ധതിക്കെതിരെ  ഹർത്താൽ പൂർണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ  ഹർത്താൽ പൂർണം.  ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ  നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലും 

രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താൽ പ്രദേശങ്ങളിൽ മുഴുവനും 

കടമ്പോളങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ, സ്വകാര്യ, അർധസർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.ഓട്ടോ- ടാക്സി, ചരക്കു വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഹർത്താലിനോട് പൂർണമായും സഹകരിച്ച എല്ലാവരോടും സമരസമിതി ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ നന്ദി അറിയിച്ചു.

ഒട്ടൻഛത്രം പദ്ധതിയുടെ ടെണ്ടർ തുറക്കുന്ന  ദിവസമായതിനാലാണ്  ഓഗസ്റ്റ് നാലിന് ഹർത്താൽ നടത്തിയത്.കേന്ദ്ര സർക്കാരിൻ്റെ അമൃത്, ജലജീവൻ മിഷൻ പദ്ധതികളിൽ നിന്നു 930  കോടി രൂപയാണ്  ഒട്ടൻ ഛത്രം കുടിവെള്ള  പദ്ധതിക്ക് തമിഴ്നാട് സർക്കാർ  ചിലവഴിക്കുന്നത്.   പി. എ.പി.കരാറിൽ നിന്നു ഭാരതപ്പുഴയ്ക്കു ലഭിക്കേണ്ട 7.25 ടി.എം.എസി.വെള്ളം  2018 – ലെ പ്രളയത്തിനു മുമ്പുള്ള ജലവർഷങ്ങളിൽ നമുക്ക് ലഭിച്ചിരുന്നില്ല. 2016-17 ജലവർഷത്തിൽ 4.37 ടി.എം.സിയും 2017 – 18 ജലവർഷത്തിൽ 6.24 ടി.എം.സി.യുമാണ് ലഭിച്ചത്. ഇപ്പോൾ ലഭിക്കുന്ന അതിവർഷം നിന്നാൽ  അവകാശപ്പെട്ട വെള്ളം ഒരിക്കലും ലഭിക്കാത്ത തരത്തിൽ നമ്മൾ ബുദ്ധിമുട്ടും. മൂലത്തറ, കമ്പാലത്തറ, കുന്നംപിടാരി,മീങ്കര, ചുള്ളിയാർ അണകൾ നിറയ്ക്കാൻ കഴിയാതെ വരും. കൃഷിയ്ക്കും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുകയും ഭാരതപ്പുഴയുടെ തീരം മരുഭൂമിയാകുകയും ചെയ്യാതിരിക്കാൻ ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യം.

പോലീസ് സംരക്ഷണത്തിൽ ബാങ്ക് പ്രവർത്തിച്ചത് കഴിച്ച  ചോറിനുള്ള നന്ദി ; സുമേഷ് അച്യുതൻ 
ചിറ്റൂർ: ഹർത്താൽ ദിനത്തിൽ പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പോലീസ് സംരക്ഷണത്തിൽ  പ്രവർത്തിച്ചത് കഴിച്ച ചോറിന് നന്ദികാട്ടലായിരുന്നുവെന്ന്  ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. പെരുമാട്ടി ബാങ്കിൻ്റെ ഹെഡ് ഓഫീസിലും ബ്രാഞ്ച്ലും പോലീസിനെ നിർത്തി പ്രവർത്തനം നടത്തി.

കോൺഗ്രസിൻ്റെ ഹർത്താലിനോട് അതിശക്തമായി  വിയോജിച്ചുവെന്ന് തമിഴ്നാടിനെ അറിയിക്കാനുള്ള നീക്കമായിരുന്നു ഇത്  . ജനതാദൾ  (എസ്)  ൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൻ്റെ  ഇത്തരം പ്രവർത്തനങ്ങളോട് സി.പി.എമ്മിൻ്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കുന്നതു വരെ കോൺഗ്രസ് സമരവുമായി മുന്നോട്ടു പോകുമെന്നും സുമേഷ് അച്യുതൻ അറിയിച്ചു.

Previous Post

മലമ്പുഴ ഡാം ഇന്ന് തുറക്കില്ല

Next Post

ഗ്രീൻഫീൽഡ് ദേശീയപാതയുമായി വിചാരണ തുടരുന്നു.

Palakkad News

Palakkad News

Next Post
ഗ്രീൻഫീൽഡ് ദേശീയപാതയുമായി വിചാരണ തുടരുന്നു.

ഗ്രീൻഫീൽഡ് ദേശീയപാതയുമായി വിചാരണ തുടരുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News