വല്ലപ്പുഴ പലചരക്ക് സ്‌റ്റോറിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി
പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിൽ വല്ലപ്പുഴയിൽ പലചരക്ക് സ്‌റ്റോറിൽ നടത്തിയ റെയ്ഡിൽ 2070 പാക്കറ്റ് ഹാൻസ് പിടികൂടി. സ്റ്റോർ നടത്തുന്ന കളത്തിൽതൊടി വീട്ടിൽ മൊയ്ദീൻ മകൻ അബ്ദുൾ റസാഖിനെതിരെ കേസെടുത്തു. പിടിച്ചെടുത്ത ഹാൻസ് 20.7 kg തൂക്കും വരും എന്നും ഒന്നര ലക്ഷം രൂപയോളം വില വരുമെന്നും അധികൃതർ അറിയിച്ചു.
പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർമാരായ കെ. വസന്തകുമാർ, ജി.സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആരിഫ്.സി.പി., റായി.ആർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.










