പാലക്കാട്
കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമായതോടെ ഹോം ഡെലിവറി സംവിധാനം ആരംഭിച്ച് കൺസ്യൂമർഫെഡ്. അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മരുന്നുകളും ഇനി കൺസ്യൂമർ ഫെഡ് വീട്ടിലെത്തിക്കും.
കൺസ്യൂമർഫെഡിന്റെ ജില്ലയിലെ 13 ഔട്ട്ലെറ്റുകൾ, രണ്ടു മൊബൈൽ ത്രിവേണികൾ, ഒരു ഇ–- ത്രിവേണി എന്നിവയിലൂടെയാണ് ഹോംഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഹോം ഡെലിവറി സംവിധാനത്തിനായി ജീവനക്കാർക്ക് ചുമതല നൽകി. ഇവരുടെ നമ്പറുകളിലേക്ക് സാധനങ്ങളുടെ പട്ടിക വാട്സ് ആപ് ചെയ്യുകയോ വിളിച്ചുപറയുക ചെയ്താൽ സാധനങ്ങൾ വീട്ടിലെത്തും. അധികവില ഈടാക്കാതെയാണ് ഡെലിവറി ഒരുക്കുന്നത്.
അസുഖംമൂലം കിടപ്പിലായവർ, കണ്ടെയ്ൻമെന്റ് സോണിലുള്ളവർ എന്നിവർക്കാണ് തുടക്കത്തിൽ ഈ സംവിധാനം ഒരുക്കുന്നത്. എന്നാൽ ആവശ്യക്കാർ കൂടിയാൽ എല്ലായിടത്തും ഇതുപോലെ ഹോം ഡെലിവറി സംവിധാനം ഒരുക്കാനാണ് കൺസ്യൂമർഫെഡ് ആലോചിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ മൊബൈൽ ത്രിവേണി സാധനങ്ങൾ ആവശ്യക്കാർക്ക് നൽകും. ഇതിനായി വാർഡുകളിലെ ജാഗ്രതാസമിതികൾ കൺസ്യൂമർഫെഡിനോട് ആവശ്യപ്പെട്ടാൽ മതി.
: എല്ലാത്തരം മരുന്നുകളും കൺസ്യൂമർഫെഡിന്റെ സഹായത്തോടെ ആളുകളിൽ എത്തും. ഇതിനായി ഡോക്ടറുടെ കുറിപ്പ് കൺസ്യൂമർഫെഡ് അധികൃതർക്ക് അയച്ച് കൊടുത്താൽ മതി. ഡോക്ടറുടെ കുറുപ്പില്ലാത്തവർക്ക് തൽക്കാലം മരുന്ന് എത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഓരോ ഔട്ട് ലൈറ്റിനും പ്രത്യേകം മൊബൈൽനമ്പർ നൽകിയതിനുപുറമെ 0491–-2500189, 9656777577 എന്ന ടോൾ ഫ്രീ നമ്പറുകളുമുണ്ട്. ഔട്ട് ലൈറ്റുകളിലെ നമ്പറുകളിൽ കിട്ടാത്തവർക്കും പദ്ധതിയെകുറിച്ച് സംശയമുള്ളവർക്കും ഇതിൽ വിളിക്കാം.
ത്രിവേണിസ്റ്റോറുകൾ
അഗളി –-7736210329
ആലത്തൂർ–-9947610238
ചെർപ്പുളശേരി–– 9288603488
കുഴൽമന്ദം –- 9447375420
പാലക്കാട് കോട്ട–- 9947608207
എടത്തനാട്ടുകര–– 9747140131
കൂറനാട്–- 8086196040
മണ്ണാർക്കാട് –- 9847982073
നെന്മാറ –– 9645666198
ഒറ്റപ്പാലം –– 9745481194
പട്ടാമ്പി –- 9048489978
പാലക്കാട് റെയിൽവേ കോളനി–– 9037988046
തച്ചമ്പാറ –– 9400084458
ഇ–-ത്രിവേണി
ആലത്തൂർ–- 7560933545
മൊബൈൽ ത്രിവേണി
മലമ്പുഴ-–-944761 3936
ആലത്തൂർ–– 9526271416
നീതി മെഡിക്കൽ സ്റ്റോർ
കൂറ്റനാട് –- 9747494005
പട്ടാമ്പി –– 9747360912
ചെർപ്പുളശേരി–– 9747195001
കടമ്പഴിപ്പുറം-–-9495707791
ചിറ്റൂർ–- 9567417670
പാലക്കാട്–– 9446637652