പാലക്കാട് ജില്ല ജയിലിന് ഹരിത കേരള മിഷൻ്റെ അഭിനന്ദനം
പാലക്കാട്: ഹരിത കേരള മിഷൻ ആരംഭിച്ച പച്ച തുരുത്ത് പദ്ധതിയിൽ പങ്കാളിയായി ജില്ലാ ജയിലിൽ പച്ച തുരുത്ത് സ്യഷ്ടിക്കുകയും മാതൃകാപരമായി പദ്ധതിയിൽ പരിസ്ഥിതി പുന:ർ സ്ഥാപന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത പാലക്കാട് ജില്ല ജയിലിന് ഹരിത കേരള മിഷൻ പച്ചതുരുത്തിൻ്റെ അനുമോദനം.
അനുമോദന പത്രവും മൊമോൻ്റയും ജില്ലാ കളക്ടർ ഡോ: ഡി. ബാലമുരളിയിൽ നിന്നും ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ ഏറ്റു വാങ്ങി.
നെൽകൃഷി, പച്ചക്കറി, പൂക്കൾ എന്നിവ കൃഷി ചെയ്ത് ആറ് ഏക്കർ സ്ഥലമാണ് പച്ച തുരുത്താക്കി ജയിൽ വളപ്പിനെ മാറ്റിയത്. തടവുകാരുടെ വിയർപ്പാണ് പച്ചതു രൂത്തിന് അടിസ്ഥാനം എന്ന് സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു. മത്സൃ വളർത്തലും പശു പരിപാലനവും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ന്ന് അദ്ദേഹം പറഞ്ഞു.