കൽപ്പാത്തി ഗ്രാമത്തിലെ വീടുകൾക്കുണ്ടാകുന്ന ചെറിയ അറ്റകുറ്റ പണികൾക്ക്
പോലും തിരുവനന്തപുരത്തേക്ക് പോകേണ്ട സാഹചര്യത്തിൽ നിന്നും കൽപ്പാത്തി
അഗ്രഹാര മേഖലയെ മോചിപ്പിക്കുന്നതിന് കൽപ്പാത്തി മേഖലയെ പൈതൃക ഗ്രാമം
പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതിന് പാലക്കാട് നഗരസഭാ ഭരണാധികാരികൾ
തയ്യാറാകണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ആവശ്യപ്പെട്ടു
. ഗ്രാമ ജനങ്ങൾ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ നഗര
വികസന രേഖ അംഗീകരിക്കുന്നതിന് മുൻപ് ആവശ്യമായ ഭേദഗതി വരുത്തുന്നതിന്
നഗരസഭ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൽപ്പാത്തി മേഖലയെ പൈതൃക
ഗ്രാമം പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട്
ടൌൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൽപ്പാത്തി കുണ്ടമ്പലം
പരിസരത്ത് നടത്തിയ പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
ചന്ദ്രൻ. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി വി സതീഷ് അദ്ധ്യക്ഷം വഹിച്ച ധർണ
കൽപ്പാത്തി രഥോത്സവത്തിനു മുൻപ് അമൃത് പദ്ധതിയുടെ പേരിൽ പൊളിച്ചിട്ടുള്ള
നഗര സഭയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു ധർണയിൽ യു
ഡി എഫ് പാലക്കാട് ജില്ലാ കൺവീനർ പി ബാലഗോപാൽ , ഡി സി സി സെക്രട്ടറി സി
ബാലൻ , പുത്തൂർ രാമകൃഷ്ണൻ , സുധാകരൻ പ്ലാക്കാട്ട് , എം സുനിൽ കുമാർ ,
നഗരസഭാഅംഗങ്ങളായ ബി സുബാഷ് ,പി എസ് വിബിൻ,ഡി ഷിജിത്കുമാർ, സി ആർ
വെങ്കിടേശ്വൻ ,റാഫി ജൈനിമേട് ,കെ എൻ സഹീർ , പ്രഭുകുമാർ , അഖിലേഷ്
അയ്യർ,ആർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു