പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വർണ്ണ ബിസ്കറ്റ് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ്ണ ബിസ്കറ്റാണ് പിടികൂടിയത്. അവയ്ക്ക് അര കിലോയാലധികം തൂക്കം വരും. കോയമ്പത്തൂർ സ്വദേശി ദാമോദരൻ നാരായണൻ എന്നയാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ്ണ ബിസ്ക്കറ്റ്.
. കോയമ്പത്തൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. അരക്കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശിയായ സുധാകര്‍ ദാമോദറിനെയാണ് ആര്‍പിഎഫ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഉച്ചയ്ക്കെത്തിയെ കേരള എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്നു.
സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.ആന്ധ്രാപ്രദേശില്‍ കോയന്പത്തൂരില്‍ എത്തിച്ച ശേഷം ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തുകയായിരുന്നു. തൃശൂരിലെ ജ്വല്ലറിയിലേക്കാണ് സ്വര്‍ണ്ണം കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
ആര്‍പിഎഫ് ഇയാളെ കസ്റ്റംസിന് കൈമാറി. സംഭവത്തില്‍ തൃശൂര്‍, കോയന്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.