പാലക്കാട്: ഭയാനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നും ജനങ്ങൾ തമ്മിൽ പരസ്പര വിശ്വാസമില്ലാതെ മുന്നോട്ട് പോകുന്നത് രാജ്യപുരോഗതിയെ കൂടുതൽ അപകടത്തിലാക്കുമെന്നും കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.
തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിൽ പുതിയ തലമുറ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അതിലൂടെ പുതിയ തൊഴിൽ മേഖലകളിൽ എത്താൻ സാധിക്കുമെന്നും അതിൽ എം.ഇ.എസ് പ്രസ്ഥാനത്തിന് വലിയ സംഭാവന നൽകുവാൻ കഴിയുമെന്നും മന്ത്രി തുടർന്നു.
എം. ഇ.എസ് സംസ്ഥാന പ്രസിഡന്റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ.പി .എ ഫസൽ ഗഫൂറിന് പാലക്കാട് ജില്ലാ എം ഇ.എസ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.ഇ.എസ്
ജില്ലാ പ്രസിഡന്റ് സി മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
എം.ഇ.എസ് പ്രസ്ഥാനം ഇന്ന് കേരളത്തിൽ മാത്രമല്ല രാജ്യത്ത് തന്നെ ശ്രദ്ധേയമായ സാമൂഹ്യ വിദ്യാഭ്യാസ പ്രസ്ഥാനമായി വളർന്നതിൽ അഭിമാനിക്കുന്നുവെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ ഫസൽ ഗഫൂർ പറഞ്ഞു.
ഷാഫി പറമ്പിൽ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ,
എ.പ്രഭാകരൻ എം.എൽ.എ, പി.പി സുമോദ് എം.എൽ.എ,
എം.ഇ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ്, ട്രഷറർകെ കെ കുഞ്ഞിമോയ്ദീൻ , സംസ്ഥാന സെക്രട്ടറിമാരായ എ.ജബ്ബാറലി, എസ്.എം
എസ്. മുജീബ് റഹ്മാൻ, സി ബി സഇ
ബോർഡ് ചെയർമാൻ ഡോ.കെ.പി അബൂബക്കർ എന്നിവർ
എം ഇ.എസ് ജില്ലാ സെക്രട്ടറി എ സയ്യിദ് താജുദീൻ,ട്രഷറർ കെ.പി.അക്ബർ എന്നിവർ പ്രസംഗിച്ചു .