റോബിന്‍സണ്‍ റോഡ് ഗേറ്റ് 22 ന് അടയ്ക്കും
പാലക്കാട് ടൗണ്‍- പുതുനഗരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ് (ലെവല്‍ ക്രോസ്സിംഗ് നമ്പര്‍ 48) ജൂലൈ 22 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ അടയ്ക്കുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ് വഴി പോകേണ്ടതാണ്.