പുതുപ്പരിയാരം: കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സി.ബി.എസ്.സി.സിലബസ്സിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം (95.25% മാർക്ക്) കരസ്ഥമാക്കിയ വി.ഹിമയെ കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ മൊമെൻ്റോ നല്കി അനുമോദിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സി.സതീഷ് അദ്ധ്യക്ഷത വഹിച്ചു.ഹരിതവേദി ജില്ലാ കൺവീനർ കെ.വിനീഷ്, സി.എസ്.സജിത, പി.എസ്.അക്ബർ, കെ.എസ്.രമേഷ്, കെ.സി.രാജൻ എന്നിവർ സംസാരിച്ചു.