വാട്ടർ അതോറിറ്റി ജോലിക്കിടെ ഗെയില്‍ പൈപ്പ് ലൈൻ പൊട്ടി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വൈകുന്നേരം നാലോടെ കഞ്ചിക്കോട് സത്രപ്പടിയിലെ വ്യവസായ പാർക്കിന് സമീപമാണ് സംഭവം.
പ്രധാന പൈപ്പ് ലൈൻ ആണ് പൊട്ടിയത്. പെട്ടെന്നുതന്നെ പൈപ്പിലെ ഗ്യാസ് സപ്ലൈ നിർത്തി. ഇതാണ് അപകടം ഒഴിവാകാൻ സഹായിച്ചത്. അധികൃതർ സംഭവസ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി.