കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ ഫർണീച്ചർ വ്യാപാരമേഖലയെ കൈപിടിച്ചുയുർത്തുന്നതിനുവേണ്ടി FUMMA(ഫർണീച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ ) പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ഫർണീച്ചർ ഫെസ്റ്റ് 2022 ന്റെ ഭാഗമായുള്ള പ്രചരണ വാഹനത്തിന് നെമ്മാറയിൽ ആവേശ്വജ്വലമായ സ്വീകരണം നൽകി. നെന്മാറ സി.ഐ. ദീപകുമാർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചിറ്റൂർ മേഖലസെക്രട്ടറി സായി പ്രാസാദ് സ്വാഗതം പറഞ്ഞു. 26-2-2022ന് നെന്മാറ പാർക്ക് മൈതാനത്തിനു സമീപം നടന്ന പരിപാടിയിൽ ഫർണ്ണീച്ചർഫെസ്റ്റ് ചെയർമാൻ ശ്രീരാംനെന്മാറ അധ്യക്ഷതവഹിച്ചചടങ്ങിൽ മറ്റ് മേഖല ഭാരവാഹികളും പങ്കെടുത്തു.