ഗൃഹോപകരണ വ്യാപാരികളും തൊഴിലാളി ക ളും ദുരിതത്തിൽ
പാലക്കാട്: കോവിഡ് ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുകയാണ് ഗൃഹോപകരണ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മെ ന്ന്
കേരളത്തിലെഗൃഹോപകരണ വ്യാപാരികളുടെ സംഘടനയായ ഡാറ്റാ കേരള യുടെ യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് അനിൽകുമാറിൻറെ അദ്ധ്യക്ഷതയിൽ ചേർന്നഓൺ ലൈൻയോഗത്തിലാണ് ഈ അഭിപ്രായം വന്നത് ‘ അനിശ്ചിതമായി നീണ്ടുപോകുന്ന കോവിഡ് ലോക്ക്ഡൗൺ മൂലം അംഗങ്ങൾക്കുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി യും യോഗം വിലയിരുത്തി.
അനവസരത്തിൽ തിമിർത്തുപെയ്ത മഴയിലും കാറ്റിലും ,വൈദ്യുതി ത്തകരാറുകൾ മൂലവും കേടായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ കുക്കറുകൾ , മിക്സികൾ , വാഷിങ് ‘.മെഷീനുകൾ തുടങ്ങി കേടായ നിരവധിഗൃഹോപകരണങ്ങൾ കടകൾ തുറന്നുപ്രവർത്തിക്കാത്തതുമൂലംറിപ്പയറു ചെയ്യുവാനോ പുതിയവ മാറ്റി വാങ്ങുവാനോ കഴിയാതെ പൊതു ജനം ബുദ്ധിമുട്ടുകയാണ്.സ്ഥിരമായി ചെറുകിട കച്ചവടക്കാരെ ആശ്രയിക്കുന്ന സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകൾ വലിയകഷ്ടത അനുഭവിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി .
അന്നന്നത്തെ വരുമാനത്തിൽ നിന്ന് വീട്ടു ചെലവുകൾ നടത്തിവരുന്ന സംസ്ഥാനത്തെ 2000 ത്തിലധികം ചെറുകിട ഗൃഹോപകരണ വ്യാപാരികളും അവരെ ആശ്രയിച്ചു ജീവിക്കുന്ന ഏതാണ്ട് 20,000 ത്തിൽപരം ജീവനക്കാരുംഇതിനോടകംതന്നെ അരപട്ടിണിയിലുമാണ്.
അവശ്യസാധനങ്ങൾക്കും , സർവ്വീസുകൾക്കും നിയന്ത്രിത മായ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചപ്പോഴും സംസ്ഥാന ത്തെ ഗൃഹോപകരണ വ്യാപാരികളെ മൊത്തമായി ഒഴിവാക്കിയതിൽ യോഗം ഉദ്കണ്ഠരേഖപ്പെടുത്തി.
സ്വർണ്ണക്കടക്കാർക്കും , ടെക്സ്റ്റൈൽ വ്യാപാരികൾക്കും , ഇലക്ട്രിക്കൽ, പ്ലംബ്ബിംഗ് വ്യാപാരികൾക്കും നല്കിയിട്ടുള്ളതുപോലെ ആഴ്ച്ചയിൽ 2 ദിവസമെങ്കിലും എല്ലാ കോവിഡ്മാനദണ്ഡങ്ങളും പാലിച്ച് ഗൃഹോപകരണങ്ങൾ കസ്റ്റമറെ കടയിൽ വരുത്താതെ തന്നെ മൂന്നു ജീവനക്കാരിൽ കൂടാതെ സർക്കാർനിർദ്ദേശിക്കുന്ന സമയക്രമങ്ങൾ പാലിച്ച് കടകൾതുറന്നുപ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തിരഉത്തരവുണ്ടാകണമെന്നും
സർക്കാരിനോടാവശ്യപ്പെട്ട പ്രമേയം യോഗത്തിൽ പാസ്സാക്കി.
ജൂൺ ഒന്നിന് പുതിയ അദ്ധ്യയനവർഷം തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കിനില്ക്കുമ്പോഴാണ് ഒരുപാട് വീടുകളിൽ ടിവിയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഒരുഅവശ്യവസ്തുവായിമാറുന്നത്.
കടബാധ്യതയും പലിശടവും മുടങ്ങിയ കച്ചവടക്കാരന് ലോക്ക്ഡൗൺപീരിയഡിലെ പലിശഇളവുനല്കിയും, ഫിക്സഡ് വൈദ്യുതിചാർജ്ജുകൾ ഒഴിവാക്കിയും, കടവാടകഒഴിവാക്കിയും, ജി.എസ്.ടി.ലേറ്റ് ഫീ ഇളവു ചെയ്തുംലൈസൻസ്ഫീസ് ഇളവുനല്കിയും,
സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്ന ഗൃഹോപകരണവ്യാപാരികളെ സംരക്ഷിക്കണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു.