പാലക്കാട് : പെട്രോളിയം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ജനങ്ങളെ കൊള്ളയടിക്കാൻ മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ടാണ്.പെട്രോൾ ഡീസൽ വിലക്കയറ്റത്തിനെതിരെ എ.ഐ.സി.സി ആഹ്വാനം ചെയ്ത സമരം ശേഖരിപുരം പെട്രോൾ പമ്പിനു മുന്നിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ ഏറ്റവും ദുരിതം അനുഭവിക്കുന്ന ഈ കോവിഡ് കാലത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ കാര്യത്തിൽ പകൽ കൊള്ളയാണ് ഇരു സർക്കാരുകളും നടത്തുന്നത്. പെട്രോളിന്റെ യഥാർഥ വിലയേക്കാൾ കൂടുതൽ നികുതി നൽകുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. വരുംനാളുകളിൽ ശക്തമായ പ്രക്ഷോഭം ഇരു സർക്കാരുകൾക്കെതിരെ യും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. നോർത്ത് മണ്ഡലം പ്രസിഡന്റ് സി. വി സതീഷ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പി. ബാലഗോപാൽ, ഡിസിസി ജനറൽ സെക്രട്ടറി സി. ബാലൻ, സി.ആർ വെങ്കിടേശ്വരൻ, സി. നിഖിൽ, കെ എൻ സഹീർ, രാജീവ് രാമനാഥൻ, ഹരിദാസ് മച്ചിങ്ങൽ, ആർ. രാമകൃഷ്ണൻ, ഷാൻ അചുതൻ എന്നിവർ പ്രസംഗിച്ചു










