ഒറ്റപ്പാലം : പെട്രോൾ- ഡീസൽ വില വർധനവിനെതിരെ ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം സ്റ്റേറ്റ് ബാങ്കിന്റെ മുന്നിൽ നിൽപ്പ് സമരം നടത്തി. കർഷകർക്ക് സാമ്പത്തിക സഹായം നൽകുക, കോവിഡ് മൂലം മരണപ്പെട്ടവർക്കുള്ള ധനസഹായം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ നിൽപ്പ് സമരത്തിന്റെ ഉദ്ഘാടനം ഡി സി സി വൈസ് പ്രസിഡന്റ് കെ. എസ്. പി. എ തങ്ങൾ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പെരുമ്പറകോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻകരണംകോട് സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീവത്സൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി ഒറ്റപ്പാലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.കെ ജയരാജൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം. എ സിദ്ധിഖ്, യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം പ്രസിഡന്റ് ഇ. കെ ജസീൽ, പി. പി പാഞ്ചാലി, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു