പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ അവസരം കിട്ടിയാല്‍ ജനങ്ങള്‍ പ്രതികരിക്കും വി.സി.കബീര്‍ മാസ്റ്റര്‍. കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെട്രോള്‍ – ഡീസല്‍ വിലവര്‍ധനവിനെതിരെയും പൊട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില GST ക്കു കീഴില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടും മലമ്പുഴ പോസ്റ്റോഫീസിനു മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ ശ്രീ.വി.സി.കബീര്‍ മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് സണ്ണി ഏടൂര്‍പ്ലാക്കീഴില്‍ അധ്യക്ഷത വഹിച്ചു. പ സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാജന്‍, അസീസ് മാസ്റ്റര്‍, ഹരിദാസ് കല്ലടിക്കോട്, പുരുഷോത്തമന്‍ പിര്യായിരി, പി.രാമദാസ്, ബി.വിജയകുമാര്‍, എം.ഇര്‍ഷാദ്, ഡി.അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.










